പാരിപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാർ കച്ചവടക്കാരിലേക്ക് ഇടിച്ചു കയറി; മൂന്ന് പേർക്ക് പരിക്ക്

കൊല്ലം: കൊല്ലം പാരിപ്പള്ളിയില്‍ നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി 3 പേർക്ക് പരിക്ക്. പാരിപ്പള്ളി മുക്കട ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. വർക്കല ഭാഗത്തേക്ക് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു. ആദ്യം ബൈക്ക് യാത്രക്കാരെ കാറിടിക്കുകയും ഇവർ താഴെ വീഴുകയും ചെയ്തു. പിന്നീട് നിയന്ത്രണം വിട്ട് കാർ വഴിയോര കച്ചവടക്കാരുടെ ദേഹത്തേക്ക് പാഞ്ഞു കയറുകയായിരുന്നു.

Advertisements

അപകടത്തില്‍ കച്ചവടക്കാരന് കാലിന് ഗുരുതരമായി പരിക്കേറ്റു.
അപകടം കണ്ടയുടനെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.

Hot Topics

Related Articles