കോട്ടയം: വിജയപുരം രൂപത അഞ്ചു ജില്ലകളിലായി പടർന്നുകിടക്കുന്ന രൂപതയാണ്. അതിനാൽ തന്നെയും വിവിധ പ്രദേശങ്ങളിലായി വരുന്ന വാഹനങ്ങൾക്ക് പലസ്ഥലങ്ങളിൽ ആയിട്ടാണ് പാർക്കിംഗ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത്.
- ഹോളി ഫാമിലി ഹൈസ്കൂൾ മൈതാനം.
- ലൂർദ് ഫൊറോന ദേവാലയ മൈതാനം.
- നെഹ്റു സ്റ്റേഡിയത്തിന് എതിർവശത്തുള്ള സ്വർഗീയ വിരുന്നിന്റെ മൈതാനം.
- കിഴക്കേ- നട്ടാശ്ശേരി തിരുകുടുംബ ദേവാലത്തിനോട് അനുബന്ധിച്ചുള്ള പാർക്കിംഗ് മൈതാനം.
- വൈദികർക്ക് ഇൻഫന്റ് ജീസസ് മൈനർ സെമിനാരിയും, തൊട്ടു താഴെയുള്ള VSSSൻറെ മൈതാനത്തും.
- VVIP കൾക്ക് എലിപുലിക്കാട് പാലത്തിന് ഇടതുവശത്തുള്ള റോഡ് സൈഡ്.
- ഇരുചക്ര വാഹനങ്ങൾക്ക് എലിപുലിക്കാട് പാലത്തിൻറെ വലതുവശത്തുള്ള റോഡ് സൈഡ്.
എന്നീ സ്ഥലങ്ങളിലായിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
കൂടാതെ റബർ ബോർഡ് തുടങ്ങി വിമലഗിരി- എലിപുലിക്കാട് പാലം ഇടത്തോട്ട് തിരിഞ്ഞ് വട്ടമൂട് പാലത്തിന് മുൻവശത്തുള്ള പാടശേഖരത്തിന്റെ അടുത്തുള്ള കവല വരെ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം 7:30 വരെ വൺവേ ആയിരിക്കുമെന്ന് പോലീസ് അധികാരികൾ അറിയിച്ചിട്ടുണ്ട്.
എല്ലാ സ്ഥലത്തുനിന്നും വരുന്ന ബസ്സുകൾ ലോഗോസ് ജംഗ്ഷനു മുന്നിൽ കൂടി പോലീസ് ക്ലബ്ബിൻറെ മുൻവശത്ത് ആളെ ഇറക്കി, നെഹ്റു സ്റ്റേഡിയത്തിന്റെ എതിർവശത്തുള്ള സ്വർഗീയ വിരുന്നിന്റെ പാർക്കിംഗ് മൈതാനത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
ചെറു വാഹനങ്ങൾ , ട്രാവലേഴ്സ് എന്നിവ വിമലഗിരി പള്ളിക്ക് മുൻപിൽ ആളെയിറക്കി എലിപുലിക്കാട് പാലം കടന്ന് ഇടതുവശത്ത് കൂടിപ്പോയി മംഗളം കവലയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ലൂർദ് പള്ളിയുടെ മൈതാനത്തോ, ഹോളി ഫാമിലി സ്കൂളിൻറെ മൈതാനത്തോ പാർക്ക് ചെയ്യേണ്ടതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഞ്ഞിക്കുഴി – മൗണ്ട് കാർമൽ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ റബ്ബർ ബോർഡിൻറെ വലത്തോട്ട് തിരിഞ്ഞ് വിമലഗിരിപള്ളിയിൽ ആളെ ഇറക്കി പാർക്കിംഗ് ഭാഗത്തേക്ക് പോകേണ്ടതാണ്.
ഏറ്റുമാനൂർ ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങൾ തിരുവഞ്ചൂർ വഴി കിഴക്കേ- നട്ടാശ്ശേരി വിയറ്റ്നാം കവല വഴി മുൻപോട്ടു പോയി വലത്തോട്ട് തിരിഞ്ഞ് എലിപുലിക്കാട് പാലത്തിൽ കയറാതെ ആളെ ഇറക്കി മുൻപോട്ട് വോളണ്ടിയർ നിർദ്ദേശിക്കുന്ന പാർക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.
തിരികെ പോകാനുള്ള നിർദ്ദേശങ്ങൾ: തിരുകർമ്മങ്ങൾ സമാപിക്കുമ്പോൾ കലക്ടറേറ്റ് ഭാഗത്തേക്ക് പോകേണ്ടവർ നടന്നാണ് പോകേണ്ടത്. തിരക്ക് കുറഞ്ഞതിനു ശേഷം മാത്രമേ ചെറുവാഹനങ്ങൾ റബ്ബർ ബോർഡ് വഴി വൺവേ ആയി വിമലഗിരിപള്ളിയുടെ ഭാഗത്തേക്ക് പ്രവേശിക്കാൻ പാടുള്ളൂ. വിമലഗിരി പള്ളിക്ക് താഴെ ഭാഗത്തേക്ക് പോകുന്നവർ അതാത് സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്ത് നിന്നും മംഗളം കവലയുടെ വലത്തോട്ട് തിരിഞ്ഞ് കിഴക്കേ- നട്ടാശ്ശേരി വിയറ്റ്നാം കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് എലിപുലിക്കാട് പാലത്തിൽ കയറാതെ ആളെ കയറ്റി മുൻപോട്ട് പോകേണ്ടതാണെന്ന്
ട്രാഫിക് കൺവീനർ ഫാദർ സേവിയർ മാമ്മൂട്ടിൽ അറിയിച്ചു.