സംവിധായകനായി തമിഴ് നടൻ പാർത്ഥിപൻ…നായകനായി മോഹൻലാൽ…പുതിയ ചിത്രം വരുന്നു

മോഹൻലാലിനെ നായകനാക്കി മലയാളത്തിൽ സിനിമ ചെയ്യാനൊരുങ്ങി തമിഴ് നടൻ പാർത്ഥിപൻ. 2019-ല്‍ പാർത്ഥിപൻ തന്നെ സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ മോഹന്‍ലാലിനെ വച്ച് മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനാണ് പാര്‍ത്ഥിപന്റെ പദ്ധതി.

Advertisements

കഴിഞ്ഞ ദിവസം ചെന്നൈയില് വെച്ച് നടന്ന ഒരു പരിപാടിയിൽ മോഹൻലാലിനൊപ്പം ഉള്ള ചിത്രം പാർത്ഥിപൻ തൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു. അതിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാള ചിത്രം ‘എലോണി’നോട് ഒത്ത സെരുപ്പിനെ താരതമ്യം ചെയ്ത് കണ്ടെന്നും, എലോണ്‍ കണ്ടിട്ടില്ല, എന്നാല്‍ ‘ഒഎസ്’ നടനൊപ്പം റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് ട്വീറ്റ്.

‘ഒത്ത സെരുപ്പ് സൈസ് 7’ എന്ന ചിത്രം
നടനും , സംവിധായകനും എന്നീ നിലകളില്‍ പാര്‍ത്ഥിപന് അംഗീകാരം നേടിക്കൊടുത്ത ചിത്രമാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ‘ഇരവിന്‍ നിഴല്‍’ ആണ് പാര്‍ത്ഥിപന്‍ അവസാനം സംവിധാനം ചെയ്ത ചിത്രം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.