പരുമല പള്ളി തിരുന്നാളിന് ഇന്ന് സമാപനം: ആഘോഷങ്ങൾ നടന്നത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്

തിരുവല്ല : പരുമല തിരുമേനിയുടെ 119-ാം ഓര്‍മ്മപ്പെരുന്നാളിന് ഇന്ന് സമാപനം. ഇന്ന് പുലർച്ചെ 3ന് പള്ളിയില്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്താ വി. കുര്‍ബ്ബാന അര്‍പ്പിച്ചു. 6ന് ചാപ്പലില്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത വി.കുര്‍ബ്ബാന അര്‍പ്പിച്ചു.

Advertisements

8.30ന് പള്ളിയില്‍ പ.ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന നടക്കും. , തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും, ശ്ലൈഹിക വാഴ്‌വും. 2ന് റാസ, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കൊടിയിറക്ക് എന്നിവയോടുകൂടി പെരുന്നാള്‍ സമാപിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സര്‍ക്കാര്‍ നിബന്ധനകളും കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ചുമായിരുന്നു ഇത്തവണത്തെ പെരുന്നാള്‍ ശുശ്രൂഷകളും അതിനോടനുബന്ധിച്ചുള്ള മറ്റ് പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നത്. തീർത്ഥാടക സംഘങ്ങളേയും അനുവദിച്ചിരുന്നില്ല. എങ്കിലും ആയിരക്കണക്കിന് ഭക്തരാണ് വിവിധ ദിവസങ്ങളിലായി ദേവാലയത്തിൽ എത്തി ചേർന്നു കൊണ്ടിരിക്കുന്നത്.ഇന്നലെ രാത്രി നടന്ന റാസയിലും ആശിർവാദത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.

Hot Topics

Related Articles