പരുമല തിരുവാര്‍മംഗലം ക്ഷേത്ര കവര്‍ച്ച കേസിലെ പ്രതി മാന്നാര്‍ പോലീസിന്റെ പിടിയിലായി. സ്ഥിരം മോഷ്ടാവും തൃശൂര്‍ സ്വദേശിയുമായ സതീശന് (35) ആണ് പിടിയിലായത്.
മാന്നാര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന മറ്റൊരു മോഷണ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. തിരുവാര്‍മംഗലം ക്ഷേത്രം അടക്കം പരുമല പുളിക്കീഴ് സ്റ്റേഷന് അതിര്‍ത്തികളിലായി നിരവധി മോഷണങ്ങള്‍ നടത്തിയതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഈ മാസം ഒമ്ബതാം തീയതി ആയിരുന്നു തിരുവാര്‍മംഗലം ക്ഷേത്ര തിടപള്ളി കുത്തിത്തുടര്‍ന്ന് അരലക്ഷത്തോളം രൂപ വില വരുന്ന ഓട്ടുപകരണങ്ങള്‍ ഇയാള്‍ മോഷ്ടിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിസിടിവിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കൊട്ടാരക്കരയില്‍ നിന്നും പിടിയിലായത് . ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി നാല്പതോളം മോഷണക്കേസുകള്‍ നിലവിലുണ്ടെന്ന് എസ്ഐ പറഞ്ഞു. ക്ഷേത്രമോഷണ കേസില്‍ പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പുളിക്കീഴ് പോലീസ് പറഞ്ഞു.