പരുത്തുംപാറയിലെ അദ്ധ്യാപികയുടെ മാല കവർന്ന മോഷ്ടാക്കളെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയ ചിങ്ങവനംപോലീസിനെ അഭിനന്ദിച്ച് പനച്ചിക്കാട് പഞ്ചായത്ത്  

പനച്ചിക്കാട് :  പരുത്തുംപാറയിലെ അദ്ധ്യാപികയുടെ മാല കവർന്ന മോഷ്ടാക്കളെ 24 മണിക്കൂറിനുള്ളിൽ പിടികൂടിയ ചിങ്ങവനം പോലീസിനെ പനച്ചിക്കാട് പഞ്ചായത്ത്  അഭിനന്ദിച്ചു . ശനിയാഴ്ച രാവിലെ 6.10 നാണ് സംഭവം ഉണ്ടാകുന്നത് . വിവരമറിഞ്ഞ സമയം മുതൽ പോലീസ് ഉണർന്ന് പ്രവർത്തിച്ചു . പ്രതികളെ പിൻതുടർന്ന് കൊട്ടാരക്കര , ആറൻമുള , കുളനട , കോഴഞ്ചേരി എന്നിവിടങ്ങളിലെത്തി .  ഞായറാഴ്ച വെളുപ്പിനെ  രണ്ടു മണിക്കുള്ളിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായവരെയും  അവരുടെ സഹായികളായവരെയുമുൾപ്പെടെ നാലു പേരെ പിടികൂടി വെളുപ്പിന് 4 മണിക്ക്  ചിങ്ങവനം സ്റ്റേഷനിലെത്തിച്ചു . ഊണും ഉറക്കവും ഉപേക്ഷിച്ച് ചടുലമായ നീക്കത്തിലൂടെ കുറ്റവാളികളെ മണിക്കൂറുകൾക്കുള്ളിൽ സാഹസികമായി പിടികൂടിയ ചിങ്ങവനം എസ് എച്ച് ഓ അനിൽ കുമാറിനെയും എസ് ഐ മാരായ ബിപിൻ ചന്ദ്രൻ , സജി സാരംഗ് , സി പി ഓ മാരായ മണികണ്ഠൻ , സഞ്ജിത്ത് , ബിനു  എന്നീ പോലീസ് ഉദ്യോഗസ്ഥരെയും അനുമോദിക്കുന്നതായി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു പറഞ്ഞു .

Hot Topics

Related Articles