മലപ്പുറം : പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവില്‍ വലിച്ചെറിഞ്ഞ എലിവിഷത്തിന്റെ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ച മൂന്നു വയസ്സുകാരന് മരിച്ചു. സുഹൈല – അന്‍സാര്‍ ദമ്ബതികളുടെ ഏകമകന് റസിന് ഷാ (3) ആണ് മരിച്ചത്.
Advertisements
ഉപയോഗശൂന്യമായ എലിവിഷ ട്യൂബ് ഒഴിവാക്കിയത് എടുത്ത് കുട്ടി കളിക്കുന്നതിനിടെ വായിലാവുകയായിരുന്നു. മൂന്ന് ദിവസമായി കോട്ടക്കലിലെയും പിന്നീട് കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റസിന് ഷാ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ചെട്ടിപ്പടിയിലെ മത്സ്യ വ്യാപാരി കുറ്റ്യാടി സുലൈമാന്റെ പേരക്കുട്ടി ആണ്. ഖബറടക്കം കൊടക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.