പത്തനംതിട്ട ഇന്ത്യാ പോസ്റ്റ്‌ പേയ്‌മെന്റ് ബാങ്ക് ബിസ്സിനസ്സ് കറസ്‌പോണ്ടന്റസുമാരെ തേടുന്നു

പത്തനംതിട്ട :2018ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യാ പോസ്റ്റ്‌ പേയ്‌മെന്റ്ബാങ്ക്,ബാങ്കിങ് സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായും, അതിലൂടെ ഫിനാൻഷ്യൽ ഇൻക്ലൂഷൻ കൈവരിക്കുന്നതിനുമായി പത്തനംതിട്ട ജില്ലയിൽ ബാങ്കിന്റെ ബിസിനസ്സ് കറസ്പോണ്ടന്റ്‌സുകളെ തേടുന്നു. 18നും 75നും മദ്ധ്യേ പ്രായമുള്ള, പത്താം ക്ലാസ് യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൻ പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസക്കാരോ സ്ഥാപനം നടത്തുന്നവരോ ആയിരിക്കണം.
ഈ അപേക്ഷ സമർപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് ഒരു മിനി ബാങ്ക് ബ്രാഞ്ച് തുടങ്ങാനുള്ള അവസരം വഴി ഒരുങ്ങുന്നു.100 ശതമാനം ഗവണ്മെന്റ് ഓഹരികളിലൂടെ മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷൻ പോസ്റ്റൽ ഡിപ്പാർട്മെന്റിന് കീഴിൽ തുടങ്ങിയ ബാങ്കാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അഥവാ ഐ പി പി ബി താഴെ പറയുന്ന വ്യക്തികൾക്കോ, സ്ഥാപനങ്ങൾക്കോ അപേക്ഷ സമർപ്പിക്കാം.

Advertisements
  1. കിരാന സ്റ്റോറുകൾ/മെഡിക്കൽ/ ന്യായവില കടകൾ മുതലായവയുടെ ഉടമകൾ.
  2. ഫോട്ടോസ്റ്റാറ്/ഡി റ്റി പി /ടെലിഫോൺ സെന്ററുകൾ നടത്തുന്ന വ്യക്തികൾ.
  3. സർവീസിൽ നിന്ന് വിരമിച്ച ബാങ്ക് ജീവനക്കാർ/അധ്യാപകർ/സർക്കാർ ജീവനക്കാർ/ഡിഫൻസ് പേഴ്സണല്‍.
  4. പെട്രോൾ പമ്പ് ഉടമകൾ.
  5. സി എസ് സി സെന്റർ/അക്ഷയ കേന്ദ്രങ്ങൾ നടത്തുന്ന വ്യക്തികൾ.
  6. കമ്പ്യൂട്ടർ സെന്ററുകൾ/ ഭക്ഷണശാലകൾ നടത്തുന്ന വ്യക്തികൾ.
  7. കുടുംബശ്രീ പോലുള്ള സ്വയം സഹായ സംഘങ്ങളുടെ അംഗീകൃത പ്രവർത്തകർ.
  8. തൊഴിൽരഹിതരായ വ്യക്തികൾ.
  9. സമാനമായ മറ്റ് സ്ഥാപനങ്ങൾ/വ്യക്തികൾ.

ഏതൊക്കെ സേവനങ്ങൾ ആണ് കൊടുക്കാൻ സാധിക്കുന്നത് :

  1. സേവിങ്സ്‌ /കറന്റ് അക്കൗണ്ട് ഓപ്പണിങ്.
  2. ആധാർ സീഡിംഗ്.
  3. എം എൻ ആർ ഇ ജി എ,നിക്ഷയ്പോഷൻ, വിദ്യാർത്ഥി സ്കോളർഷിപ്പ് അക്കൗണ്ട് ഓപ്പണിങ്.
  4. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകളിൽ പണമിടപാടുകൾ, പണം അയക്കൽ.
  5. ആർ റ്റി ജി എസ്, എൻ ഇ എഫ് റ്റി, ഐ എം പി എസ്, യൂ പി ഐ മുതലായ പണമിടപാട് സർവീസുകൾ.
  6. വൈദ്യുതി ബിൽ, ടെലിഫോൺ ബിൽ തുടങ്ങിയ യൂട്ടിലിറ്റി ബിൽ പേയ്മെന്റുകൾ
  7. ലൈഫ് ഇൻഷുറൻസ്,വാഹനങ്ങളുടെ ഇൻഷുറൻസ്,ഹെൽത്ത് ഇൻഷുറൻസ് മുതലായവ.
  8. മ്യുച്വൽ ഫണ്ട്‌, ഡിഗി, ഗോൾഡ് ഇൻവെസ്റ്മെന്റുകൾ.
  9. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പി എം ജെ ജെ ബി വൈ
    10.ആർ ഡി,എസ് എസ് എ,പി പി എഫ് ,പി എൽ ഐ തുടങ്ങിയ പോസ്റ്റ് ഓഫീസ് സ്കീമുകളിലേക്ക് പണം അടക്കുന്നതും ആർ ഡി പണയപ്പെടുത്തി എടുക്കുന്ന ലോണുകളും.
  10. ആധാറിൽ മൊബൈൽ നമ്പർ അപ്ഡേഷൻ, കുട്ടികളുടെ ആധാർ എൻറോൾമെൻറ്.
  11. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നടപ്പിലാക്കുന്ന മറ്റ് വിവിധ പ്രവർത്തനങ്ങളും പ്രോഡക്റ്റുകളും.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കമ്മീഷൻ : ബാങ്കിന് കിട്ടുന്ന വരുമാനത്തിന്റെ 40%. നിങ്ങൾക്ക് ലഭിക്കും.ഇത് കൂടാതെ ബാങ്ക് നടത്തുന്ന വിവിധ ക്യാമ്പൈനുകളിൽ കൂടി അധിക വരുമാനം.
കൂടുതൽ വിവരങ്ങൾക്ക് :ബാങ്ക് വെബ്സൈറ്റ്: www.ippbonline.com

ഇന്ത്യ പോസ്റ്റ്‌ പേയ്മെന്റ്സ് ബാങ്ക്

  1. ജോസ് കുമാർ, സീനിയർ മാനേജർ ആൻഡ് ഓപ്പറേഷൻ ഹെഡ് പത്തനംതിട്ട ഡിസ്ട്രിക്ട്
    മൊബൈൽ -6238525149
  2. അരവിന്ദ് ജെ പ്രകാശ്, അസി മാനേജർ
    മൊബൈൽ – 7012630729

3.രാഹുൽ കൃഷ്ണൻ – അസി മാനേജർ
മൈബൈൽ -9809057738

ലാൻഡ് ലൈൻ -04735 224940

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.