പത്തനംതിട്ട:
ഇടയാറന്മുളയിൽ അപ്രതീക്ഷിത വെള്ളപൊക്കം. ളാകവേലി പാടശേഖരത്ത് വിതച്ച 1200 കിലോ വിത്തും മൂന്ന് ട്രാക്ടറുകളും വെള്ളത്തിൽ മുങ്ങി. കിഴക്കന്‍ മേഖലയിലുണ്ടായ അതിശക്തമായ മഴയാണ് കൃഷി നാശത്തിന് കാരണമായത്.
ഉഴുത് തീര്‍ന്ന് വിത്ത് വിതക്കാനിരിക്കെയാണ് ഇടയാറന്മുള ളാകവേലി പാടശ്ശേഖരത്തിൽ രണ്ടാംവട്ടവും വെള്ളം കയറി കൃഷി നശിച്ചത്. കനത്തമഴയിൽ പമ്പയാറിലെ ജല നിരപ്പുയര്ന്നതാണ് കാരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇരുപതേക്കറോളം പാടത്ത് വിതയ്ക്കാനായി സൂക്ഷിച്ച 12000 കിലോ വിത്തുകളാണ് വെള്ളത്തില്‍ മുങ്ങിയത്. പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിപ്പോയ ട്രാക്ടറുകള്‍ രണ്ട് ദിവസത്തിന് ശേഷമാണ് കരക്കെത്തിച്ചത്. കൃഷിവകുപ്പ് മുഖേന സഹായിക്കാന്‍ ശ്രമിക്കുമെന്ന് ആറന്മുള പഞ്ചായത്ത് കർഷകർക്ക് ഉറപ്പ് നൽകി. എന്നാൽ കേടുപാട് സംഭവിച്ച ട്രാക്ടറുകളുടെ കാര്യം പ്രതിസന്ധിയിലാണ്.