കനത്ത മഴ; പത്തനംതിട്ടയിൽ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു

പത്തനംതിട്ട: കനത്ത മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി പത്തനംതിട്ട ജില്ലാ ഭരണകൂടം. മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു. ക്വാറികളുടെ പ്രവർത്തനം വിലക്കി. നദികളില്‍ കുളിക്കാൻ ഇറങ്ങുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ശബരിമല – തീർത്ഥാടകർക്ക് പമ്ബ സ്നാനതിന് വിലക്കില്ല. മഴ കൂടിയാല്‍ മാത്രം നിയന്ത്രണം ഏർപ്പെടുത്താനാണ് തീരുമാനം.

Advertisements

പത്തനംതിട്ട ജില്ലയില്‍ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. മധ്യ, തെക്കൻ കേരളത്തില്‍ അതീവ ജാഗ്രതാ നിർദ്ദേശമാണ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചുട്ടുണ്ട്.

Hot Topics

Related Articles