പത്തനംതിട്ട : ലഹരി വിമുക്ത കേരളം പ്രചാരണത്തിന്റെ ഭാഗമായി അടൂർ സെൻട്രൽ ജംഗ്ഷനിൽ നടന്ന ദീപം തെളിയിക്കൽ ചടങ്ങ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരേ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പരിപാടിക്ക് പിന്തുണയുമായി നിരവധി പേർ അണിനിരന്നു.
ചടങ്ങിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. പ്രദീപ്, സർക്കിൾ ഇൻസ്പെക്ടർ കെ.പി. മോഹൻ. ഭേഷജം പ്രസന്നകുമാർ, ഫാ. ഗീവർഗീസ് ബ്ലാഹേത്ത് , സാംസ്കാരിക-സാമൂഹിക പ്രവർത്തകർ, മൗണ്ട് സിയോൺ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തിരുവല്ലയിൽ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ദീപം തെളിയിക്കൽ ചടങ്ങ് അഡ്വ മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വാർഡ് കൗൺസിലർ അഡ്വ പ്രദീപ് മാമൻ മാത്യു, തിരുവല്ല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു.
ലഹരിക്കെതിരേ പത്തനംതിട്ടയിൽ ദീപം തെളിയിച്ചു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തനംതിട്ടയിൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നടന്ന ദീപം തെളിയിക്കൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിമുക്തി മാനേജർ സുനിൽകുമാരപിള്ള, വിമുക്തി ജില്ലാ കോ- ഓർഡിനേറ്റർ ജോസ് കളീക്കൽ, ഡി ടി ഒ തോമസ് മാത്യു, പത്തനംതിട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ്. ശ്യാം കുമാർ, കെഎസ്ആർടിസി യൂണിയൻ പ്രതിനിധികൾ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, പൊതുജനങ്ങൾ, പത്തനംതിട്ട എക്സൈസ് സർക്കിൾ ഓഫീസ് ഉദ്യോഗസ്ഥർ, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഉദ്യോഗസ്ഥർ, പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
റാന്നി നിയോജക മണ്ഡലത്തിൽ ദീപം തെളിയിക്കൽ ചടങ്ങ് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റാന്നി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ, വാർഡ് മെമ്പർമാർ, റാന്നി സർക്കിൾ,റാന്നി റേഞ്ച്, ചിറ്റാർ റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.