തിരുവല്ല : മോട്ടോർ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ബി എം എസ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നിവേദനം മുൻ ഗതാഗത മന്ത്രിയും തിരുവല്ല എംഎൽഎ യുമായ മാത്യു ടി തോമസിന് കൈമാറി. ജില്ല ജോയിന്റ് സെക്രട്ടറി ഹരികുമാർ ചുട്ടിയിൽ മേഖലാ സെക്രട്ടറി ഹരികൃഷ്ണൻ, ഭാരവാഹികളായ ആർ ദീപക്ക്, രാഗേഷ് രഘുനാഥ്, രാജു എന്നിവർ നേതൃത്വം നൽകി.
Advertisements