പത്തനംതിട്ട: സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ജില്ലയെ മുന്നോട്ട് നയിക്കുന്നത് ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദം ആണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയിലെ മതസൗഹാര്‍ദ യോഗത്തില്‍ ഓണ്‍ലെനായി അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
വിദ്യാര്‍ഥികളുടെ ഇടയില്‍ മതസ്പര്‍ധ ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടരുതെന്നും കളക്ടര്‍ പറഞ്ഞു. കൃതമായ സമയ ഇടവേളകളില്‍ മതസൗഹാര്‍ദ യോഗം ചേരണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിലവില്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും കഴിഞ്ഞ യോഗത്തില്‍ തീരുമാനിച്ച പ്രകാരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ മാപ്പിംഗ് നടക്കുന്നുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്. സുധാകരന് പിള്ള അറിയിച്ചു. എഡിഎം അലക്സ് പി. തോമസ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.
സംഘര്‍ഷം ഉണ്ടാകാതെ ജില്ലയെ നയിക്കുന്നത് മതസൗഹാര്‍ദം; ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍
Advertisements