സായുധസേനാ പതാക നിധി സമാഹരണം ഉദ്ഘാടനം; കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍

സായുധസേനാ പതാക നിധി സമാഹരണം ഉദ്ഘാടനം ഡിസംബര്‍ എഴിന്
സായുധസേനാ പതാക ദിനത്തിന്റെ ഭാഗമായുളള ജില്ലതല പതാകനിധി സമാഹരണത്തിന്റെ   ഉദ്ഘാടനം  പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ 11 ന് പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാ കളക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍  നിര്‍വഹിക്കും. പത്തനംതിട്ട ജില്ലാ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് ലഫ്.കേണല്‍ വി.കെ മാത്യു (റിട്ട) അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ വിംഗ് കമാന്‍ഡര്‍ വി.ആര്‍. സന്തോഷ് സ്വാഗതം ആശംസിക്കും. സ്‌ക്വാഡ്രന്‍ ലീഡര്‍ ടി.സി. മാത്യൂ, ജി.പി. നായര്‍, കെ.ജി. രവീന്ദ്രന്‍ നായര്‍, പി.എസ്. വിജയന്‍ ഉണ്ണിത്താന്‍, ജി. രാജീവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Advertisements

Hot Topics

Related Articles