ജില്ലയിലെ വിവിധ മേഖലകളിലെ തൊഴിൽ അവസരങ്ങൾ ഇങ്ങനെ

യോഗ പരിശീലകര്‍ക്കായി അപേക്ഷ ക്ഷണിച്ചു

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ യോഗ പരിശീലന പദ്ധതി നടപ്പാക്കുന്നതിന് ബിഎന്‍വൈഎസ് /ഒരു വര്‍ഷത്തില്‍ കുറയാതെ സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ ഫിറ്റ്നെസ് കോഴ്സ്/ പിജി ഡിപ്ലോമ /ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഡിവൈറ്റി കോഴ്സ് യോഗ്യതയുളള പരിശീലകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസില്‍ ഒക്ടോബര്‍ ഒന്നിനകം ലഭിക്കണം.
ഫോണ്‍ : 9961 629 054.

Advertisements
                             ------------------

കോ-ഓര്‍ഡിനേറ്റര്‍ ഒഴിവ്

കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്ക് അനുബന്ധത്തൊഴിലാളി അംഗത്വം നല്‍കുന്നതിന് താത്കാലികമായി കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത ബിരുദം. പ്രായം 20 നും 36 നും ഇടയില്‍. പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരാവണം. താത്പര്യമുളളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അപേക്ഷ ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് മുന്‍പായി കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, മേഖലാ ഓഫീസ്,തിരുവമ്പാടി പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0477 2 239 597, 9497 715 540.

                                ------------------

സ്പോട്ട് അഡ്മിഷന്‍


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളേജ് ഫോര്‍ കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിംഗിന്റെ ത്രിവത്സര ബിഎസ്‌സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ് കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 11 നടക്കും. താല്‍പര്യമുള്ള അപേക്ഷാര്‍ഥികള്‍ ഇന്ന്്( സെപ്തംബര്‍ 30) www.admission.kannuruniversity.ac.in എന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഒക്ടോബര്‍ ഒന്ന്, മൂന്ന് തീയതികളില്‍ രാവിലെ 11ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. ഫോണ്‍ : 0497 2 835 390, 0497 2 965 390, 9495 720 870, www.iihtkannur.ac.in

                              -------------------

ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം

റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ എല്‍.എം.വി ടെസ്റ്റ് പാസായി ലൈസന്‍സ് കരസ്ഥമാക്കിയിട്ടുള്ള 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികവര്‍ഗക്കാരായ യുവതി യുവാക്കള്‍ക്ക് ഹെവി മോട്ടോര്‍ ഡ്രൈവിംഗ് പരിശീലനം നല്‍കി ലൈസന്‍സ് ലഭ്യമാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എട്ടാംക്ലാസ് പാസായവരും മൂന്ന് വര്‍ഷത്തെ ബാഡ്ജോടുകൂടി എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകരില്‍ നിന്നും കൂടിക്കാഴ്ചയ്ക്ക് വിധേയമായി 30 പേരെ തെരഞ്ഞടുത്ത് ഒരു മാസത്തെ പരിശീലനം നല്‍കി ലൈസന്‍സ് എടുത്തു നല്‍കും. പരിശീലനാര്‍ഥിക്ക് യാത്രാബത്തയായി പ്രതിദിനം 100 രൂപ വീതം ഹാജരാകുന്ന ദിവസം അനുവദിക്കും. അപേക്ഷകര്‍ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ പകര്‍പ്പ് സഹിതം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ ഏഴ്.

                              -----------------

ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2022-23ലെ ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പിന് പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്കും രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 300000 (മൂന്ന് ലക്ഷം) വരെയാണെങ്കിലും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 30ന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കാം. ഫോണ്‍: 0468 2 961 104.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.