പത്തനംതിട്ട: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിക്കുന്ന ന്യുനമര്‍ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യുനമര്‍ദ സ്വാധീനഫലമായി തെക്കേ ഇന്ത്യയില്‍ കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി
കേരളത്തില്‍ വ്യാഴാഴ്ച വരെ ( നവംബര്‍ 4) ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത.
അതിനു ശേഷം മഴയുടെ തീവ്രത കുറയാന്‍ സാധ്യത . നവംബര്‍ 6 വരെ ഇടി മിന്നലൊടു കൂടിയ ഒറ്റപ്പെട്ട മഴ തുടരാന്‍ സാധ്യത
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ന് രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറില്‍ രാജ്യത്ത് ഏറ്റവും അധിക മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. 135.9 മിമീ.*
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭിച്ച മഴ*
വടശേരിക്കര: 218.8 മിമീ
നിലയ്ക്കല്‍: 193. 2
സീതത്തോട്: 147.0
കോന്നി: 146.0
പത്തനംതിട്ട: 129.6
വാഴക്കുന്നം: 99.5
പെരുന്തേനരുവി: 98.8
തിരുവല്ല: 73.0