റാന്നി: കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വനഭൂമിയും 1977 ജനുവരി ഒന്നിന് മുന്‍പ് ആദിവാസികളുടെ കൈവശത്തിലുണ്ടായിരുന്ന ഭൂമിയും ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ചു നല്കുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി റാന്നി താലൂക്ക് പരിധിയിലെ ഭൂരഹിതരായ ആദിവാസികള്‍ നവംബർ 8 മുതല്‍ ഒരു മാസത്തിനകം താലൂക്ക് ഓഫീസിലോ, ബന്ധപ്പെട്ട വില്ലേജ് ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.
Advertisements