പത്തനംതിട്ട : ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്കായി നല്കപ്പെടുന്ന
എക്‌സെലൻസ് ഇൻ ഗുഡ് ഗവേണനെൻസ് പുരസ്‌കാരം പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്‌കാരം സമ്മാനിച്ചു.
ഇന്ത്യൻ എക്‌സ്പ്രസ്സ് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള ഈ പുരസ്‌കാരം കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആണ് വിതരണം ചെയ്തത്. ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ രവിശങ്കർ പ്രസാദ്, രാജീവ് ചന്ദ്രശേഖർ, ഭൂപെന്ദ്ര യാദവ്, സുശീൽ മോഡി, ഇന്ത്യൻ എക്‌സ്പ്രസ്സ് ചെയർമാൻ വിവേക് ഗോയെങ്ക തുടങ്ങിയവർ പങ്കെടുത്തു .
ഇക്കൊല്ലം ഭാരതത്തിലെ 29 സംസ്ഥാനങ്ങളിൽ നിന്നുമുള്ള 404 ജില്ലാ കളക്ടർമാരുടെ വ്യത്യസ്ത മേഖലകളെ സംഭാവനകൾ പരിഗണിച്ചു കൊണ്ട് സുപ്രീം കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്.ആർ.എം.ലോധയുടെ അധ്യക്ഷയിലെ വിദഗ്ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടർമാരെ പുരസ്‌കാരത്തിന് അർഹരായി തിരഞ്ഞെടുത്തത്.
ശബരിമല തീർത്ഥാടനവുമായി ബന്ധപെട്ടു വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിൽ ചെയ്ത പ്രവൃത്തികൾ ആണ് സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിൽ പരാമർശിച്ചിരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തീർത്ഥാടനം സുഗമം ആക്കാൻ വിലമതിക്കാനാവാത്ത പിന്തുണ നൽകിയ കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾക്കും, ശബരിമലയിലേക്ക് എത്തി ചേർന്ന ഓരോ സ്വാമിക്കും ഈ പുരസ്‌കാരം സമർപ്പിക്കുന്നതായി കളക്ടർ പറഞ്ഞു.