കനത്ത മഴ: പത്തനംതിട്ടയിൽ മണ്ണിടിച്ചിൽ; ചിറ്റാർ വടശേരിക്കര റോഡിൽ ഗതാഗതം തടസപ്പെട്ടു

തിരുവല്ല: കനത്ത മഴയെ തുടർന്നു പത്തനംതിട്ട ചിറ്റാർ – വടശേരിക്കര റോഡിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
ചിറ്റാർ മണക്കയം റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. ഇതേ തുടർന്നു പ്രദേശത്ത് മണിക്കൂറുകൾ നീണ്ടു നിന്ന മണ്ണിടിച്ചിലും വെള്ളക്കെട്ടും ഉണ്ടായി. ഇതോടെ പ്രദേശത്ത് റോഡ് ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.

Advertisements

ചിറ്റാർ , സീതത്തോട് മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ചിറ്റാർ – സീതത്തോട് – വടശ്ശേരിക്കര മേഖലയിലേക്കുള്ള ഗതാഗതം സ്തംഭിച്ചു. പ്രദേശത്തു റോഡുകളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്നു അധികൃതർ അറിയിച്ചു.

Hot Topics

Related Articles