പത്തനംതിട്ട മൈലപ്രയിൽ വാഹനാപകടം: നിയന്ത്രണം വിട്ട തടി ലോറി ഓട്ടോറിക്ഷയ്ക്കു മുകളിലേയ്ക്കു മറിഞ്ഞു; രണ്ടു പേർ ഓട്ടോറിക്ഷയിൽ കുടുങ്ങിക്കിടക്കുന്നു

മൈലപ്ര: പത്തനംതിട്ട മൈലപ്രയിൽ വാഹനാപകടം. നിയന്ത്രണം വിട്ട തടി ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞു. അപകടത്തിൽപ്പെട്ട തടി ലോറി ഓട്ടോറിക്ഷയുടെ മുകലിലേയ്ക്കു മറിഞ്ഞു. ഓട്ടോ ഡ്രൈവർ അടക്കം രണ്ടു പേർ ലോറിയ്ക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. സംഭവം അറിഞ്ഞ് അഗ്നിരക്ഷാ സേനാംഗങ്ങൾ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം പ്രദേശത്ത് പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertisements

Hot Topics

Related Articles