ഒന്നായ ശേഷം ഒന്നിച്ച് ആഘോഷമാക്കി ഗോപി സുന്ദറും അമൃതയും ; പട്ടായയിൽ കറങ്ങുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് താരങ്ങൾ; കമന്റുകൾ അതിര് വിട്ടതോടെ സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ കമന്റ് ബോക്‌സ് പൂട്ടി താരങ്ങൾ

കൊച്ചി: സോഷ്യൽ മീഡിയയിലെ വൈറൽ കപ്പിൾസ് ആണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃസ സുരേഷും,? പ്രണയം വെളിപ്പെടുത്തിയ ശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോയ്ക്കും നേരെ രൂക്ഷമായ വിമർശനമാണ് നേരിടേണ്ടി വരുന്നത്.

Advertisements

കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും ലിപ് ലോക്ക് ചിത്രവും ഇത്തരത്തിൽ വിമർശനപ്പെരുമഴ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ വീണ്ടും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. പട്ടായയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. പട്ടായ ഡയറീസ് എന്നാണ് ചിത്രങ്ങൾക്ക് തലക്കെട്ട് നൽകിയിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിമർശന കമന്റുകൾ മുൻകൂട്ടിക്കണ്ട് കമന്റ് ബോക്‌സ് ഓഫാക്കിയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം കമന്റ് ബോക്‌സ് ഓൺ ആയിരുന്നെങ്കിലും കമന്റുകളുടെ സ്വഭാവം മാറിത്തുടങ്ങിയപ്പോഴാണ് ഇരുവരും അത് ഓഫാക്കിയത്. പിങ്ക് നിറത്തിലുള്ള ഷോർട്ട് ഡ്രസാണ് അമൃത ധരിച്ചിരിക്കുന്നത്. പൈജാമയും ടീഷർട്ടും ആണ് ഗോപിയുടെ വേഷം.

ആദ്യ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താതെ ഗോപി സുന്ദർ അഭയ ഹിരൺമയിയുമായി ലിവിംഗ് ടുഗെതർ റിലേഷനിലായിരുന്നു ഇതിന് ശേഷമാണ് അമൃതയുമായുള്ള പ്രണയ ബന്ധം. നടൻ ബാലയാണ് അമൃതയുടെ മുൻ ഭർത്താവ്. ഈ ബന്ധത്തിൽ പാപ്പു എന്ന് വിളിക്കുന്ന അവന്തിക എന്നൊരു മകളും ഉണ്ട്.

Hot Topics

Related Articles