പഴകുളം: സർവ്വീസ് സഹകരണ ബാങ്ക് വായ്പാ കുടിശ്ശിഖ ഈടാക്കാൻ നടപടി തുടങ്ങി. സി.പി.എം ലോക്കൽ സെക്രട്ടറിയുടെ മാതാവിൻ്റെ അടക്കം വസ്തു ലേലത്തിന് . 14 നാണ് ആറോളം പേരുടെ വായ്പാ കുടിശഖ ഈടാക്കാൻ ലേല നടപടിക്ക് ഒരുങ്ങുന്നത്. സി.പി.എം പെരിങ്ങനാട് വടക്ക് ലോക്കൽ സെക്രട്ടറി അഖിൽ പെരിങ്ങനാടൻ്റെ മാതാവിൻ്റെ കുടിശിഖയായ വായ്പ ഈടാക്കാനും നടപടി എടുക്കാൻ ഒരുങ്ങുകയാണ് ബാങ്ക്. ജീവനക്കാരിൽ നിന്നും ഈടാക്കുള്ള മൂന്നു കോടി രൂപ ഈടാക്കാനും നടപടി തുടങ്ങി. ആറോളം പേരുടെ വായ്പയിലാണ് നടപടി തുടങ്ങിയത്. ജീവനക്കാരിൽ ബാങ്കിൻ്റെമുൻ സെക്രട്ടറിയായ സി.പി.എംലോക്കൽ കമ്മിറ്റിയംഗത്തിൻ്റെ പേരിലുള്ള അരക്കോടി രൂപ ഈടാക്കാനും നടപടിയാരംഭിച്ചതായാണ് ലഭിക്കുന്ന വിവരം സി.പി.എം ഭരണത്തിലുള്ള ബാങ്കിൽ കോടികളുടെ ക്രമക്കേടാണ് നടന്നിട്ടുള്ളത്. വരും ദിവസങ്ങളിൽ കുടിശിഖയായ വായ്പകളിൽ കൂടുതൽ നടപടി ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം