കേരളത്തെ അപകീർത്തിപ്പെടുത്തിയ യോഗിയെ പിൻതുണച്ച് പി.സി ജോർജ്; ഒന്നര വയസുള്ള കുഞ്ഞ് പോലും കേരളത്തിൽ ബലാത്സംഗം ചെയ്യപ്പെടുന്നു; യുവാക്കളെ കൊന്ന് പൊലീസ് സ്റ്റേഷനു മുന്നിൽ വയ്ക്കുന്നു; കടുത്ത വിമർശനവുമായി പി.സി ജോർജ്

കോട്ടയം: കേരളത്തെ അപകീർത്തിപ്പെടുത്തി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രതികരണത്തിന് പിന്തുണ പ്രഖ്യാപിച്ച് ജനപക്ഷം നേതാവ് പിസി ജോർജ്. വോട്ട് ചെയ്യുമ്‌ബോൾ സൂക്ഷിച്ചില്ലെങ്കിൽ ഉത്തർ പ്രദേശ് കേരളം പോലെ ആകുമെന്നായിരുന്നു യോഗിയുടെ വിവാദ വാക്കുകൾ. ഇതിനെതിരെ കേരളത്തിൽ കടുത്ത പ്രതിഷേധം ഉയർന്നു.

Advertisements

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മറ്റു രാഷ്ട്രീയ നേതാക്കൾ എന്നിവരെല്ലാം യോഗിക്കെതിരെ രംഗത്തുവന്നു. എന്നാൽ മറിച്ചുള്ള അഭിപ്രായമാണ് പിസി ജോർജ് പ്രകടിപ്പിച്ചത്. അദ്ദേഹം ചില കാര്യങ്ങളിൽ യുപിയെയും കേരളത്തെയും താരതമ്യം ചെയ്തു. പിണറായിക്കെതിരായ ചില നിയമ നടപടികൾ സംബന്ധിച്ചും അദ്ദേഹം സൂചിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പലപ്പോഴും വിവാദ പ്രസ്താനകളിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞ വ്യക്തിയാണ് മുൻ എംഎൽഎ പിസി ജോർജ്. അദ്ദേഹത്തിന്റെ വാക്കുകൾ തന്നെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്ന് രാഷ്ട്രീയ വിമർശകർ പറയുന്നു. ഏറെ കാലം കൈവശം വച്ചിരുന്ന പൂഞ്ഞാർ മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പിസി ജോർജ് തോറ്റു. ഇടതുപക്ഷമാണ് ഇവിടെ ജയിച്ചത്.

മുസ്ലിങ്ങൾക്കെതിരെ പിസി ജോർജ് നടത്തിയ കടുത്ത വിമർശനം ഏറെ വിവാദമായിരുന്നു. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിക്കെതിരെ അദ്ദേഹം നടത്തിയ അധിക്ഷേപ പ്രതികരണങ്ങളും ദിവസങ്ങളോളം ചർച്ചയായി. ഇതിനെതിരെ കേരളത്തിൽ വലിയ പ്രതിഷേധമാണ് വിവിധ കോണുകളിൽ നിന്ന് ഉയർന്നത്. രണ്ട് വിഷയത്തിലും അദ്ദേഹം അടുത്തിടെ കോഴിക്കോട് വച്ച് മാപ്പ് പറഞ്ഞിരുന്നു. മന്ത്രി വീണ ജോർജിനെതിരെ നടത്തിയ പ്രസ്താവനയിൽ പിസി ജോർജിനെതിരെ നിലവിൽ കേസുണ്ട്.

യോഗിയുടെ കേരളത്തിനെതിരായ പരാമർശത്തിനെതിരെ എല്ലാ രാഷ്ട്രീയ നേതാക്കളും രംഗത്തുവന്നിരുന്നു. എന്നാൽ യോഗിയുടെ പ്രതികരണത്തെ അനുകൂലിച്ചാണ് പിസി ജോർജ് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉത്തർ പ്രദേശിൽ 80ഓളം മെഡിക്കൽ കോളജുകൾ യോഗി സ്ഥാപിച്ചു. കേരളത്തിൽ ഒന്ന് പോലും പിണറായി വിജയൻ സ്ഥാപിച്ചില്ലെന്ന് പിസി ജോർജ് പറഞ്ഞു.

കേരളത്തിൽ ഒരു വയസുള്ള കുഞ്ഞ് പോലും ബലാൽസംഗം ചെയ്യപ്പെടുന്നു. ഒരാളെ കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടത് കേരളത്തിലാണെന്നും പിസി ജോർജ് സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം ചൂണ്ടിക്കാട്ടി പറഞ്ഞു. ഗുണ്ടകൾ ഒരു യുവാവിനെ കൊന്ന് മൃതദേഹം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവം സൂചിപ്പിച്ചാണ് പിസി ജോർജിന്റെ വിമർശനം.

കേരളത്തിൽ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒരുപോലെയാണ്. വിഡി സതീശൻ കൊവിഡ് വന്ന ശേഷം സർക്കാരിനെ വിമർശിക്കുന്നില്ലെന്നും പിസി ജോർജ് സൂചിപ്പിച്ചു. രമേശ് ചെന്നിത്തല കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചിരുന്നതാണ്. എന്നാൽ ചെന്നിത്തലയ്ക്ക് കോൺഗ്രസുകാർ ഇപ്പോൾ നല്ലപോലെ കൊടുക്കുന്നുണ്ടെന്നും കോൺഗ്രസിലെ തർക്കം സൂചിപ്പിച്ച് പിസി ജോർജ് പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും പിസി ജോർജ് സൂചിപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസിൽ പിണറായി വിജയനെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം പ്രതികരിച്ചത്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കൊച്ചിയിലെത്തി അഭിഭാഷകരുമായി ചർച്ച നടത്തുമെന്നും പിസി ജോർജ് പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. പിണറായി ആണ് എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത്. ഇത് ഗൂഢാലോചനയാണ്. തനിക്കെതിരെ ധൈര്യമുണ്ടെങ്കിൽ പിണറായി വിജയൻ കേസ് കൊടുക്കണം. താൻ സത്യസന്ധമായിട്ടാണ് ആരോപണം ഉന്നയിക്കുന്നത്. സ്വപ്നയെയും സരിത്തിനെയും അകത്തിട്ടത് വിവരങ്ങൾ പുറത്തുവരാതിരിക്കാനാണ്. വലിയ കള്ളക്കടത്ത് നടത്തിയ സന്ദീപ് നായരെ മാപ്പ് സാക്ഷിയാക്കിയത് സംശയകരമാണെന്നും പിസി ജോർജ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.