പാമ്പനാർ:മെയ് 24 ലോക സഹോദര ദിനത്തിൽ എഴുതിയ നീളമുള്ള കത്ത് ലോക റെക്കോർഡിൽ ഇടം നേടി . ഇടുക്കി പാമ്പനാർ പന്തലാടു വീട്ടിൽ ശശി നാരയണൻ-ശശികല ദമ്പതികളുടെ മകളായ
കൃഷ്ണ പ്രിയയാണ് എൻജിനീയറിങ് വിദ്യാർത്ഥിയായ സഹോദരൻ കൃഷ്ണപ്രസാദിന്ശൈശവ ബാല്യ,കൗമാര ഓർമ്മകൾ ഓർമ്മിച്ചെടുത്തു 434.48 മീറ്റർ നീളമുള്ള കത്ത് തയ്യാറാക്കി അയച്ചത്.എല്ലാവർഷവും ബ്രദേഴ്സ് ഡേയിൽ സഹോദരന് ആശംസ നേരുന്ന പതിവ് കൃഷ്ണപ്രിയക്ക് ഉണ്ടായിരുന്നു . എന്നാൽ ഇത്തവണ ജോലി തിരക്ക് മൂലം അതിന് സാധിച്ചില്ല. ഇതിന്റെ പേരിൽ സഹോദരൻ പിണങ്ങി ഫോൺ എടുക്കാതെ വന്നതിനെ തുടർന്നാണ് എന്തുകൊണ്ട് ആശംസ നേർന്നില്ല എന്നുള്ള വിശദവിവരങ്ങൾ കാണിച്ച് ഒരു കത്ത് അയക്കാൻ തീരുമാനിച്ചത്. കത്ത് എഴുതാൻ തുടങ്ങിയപ്പോൾ എതാനും പേപ്പറുകൾ മതിയാകില്ല എന്ന് മനസ്സിലാക്കി മുണ്ടക്കയത്തുള്ള ഓഫിസ് മാർട്ടിൽ നിന്നും ബില്ലുകൾ തയ്യാറാക്കുന്ന പതിനഞ്ച് റോളുകൾ വാങ്ങി 12 മണിക്കൂർ കൊണ്ടാണ് 434 മീറ്റർ നീളമുള്ള കത്ത് തയ്യാറാക്കിയത്. ഇംഗ്ലീഷ് ഭാഷയിലാണ് കത്ത്.
സഹോദരി സഹോദര ബന്ധത്തിന്റെ പ്രധാന്യം വിവരിച്ച് ബാല്യകൗമാര സംഭവങ്ങൾ കോർത്തിണക്കി ഒരു കത്ത് തയ്യാറാക്കിയത്. അഞ്ച് കിലോ തൂക്കം വരുന്ന കത്ത് പാക്ക് ചെയ്ത് ഭാരതീയ തപാൽ വകുപ്പിലൂടെയാണ് അയച്ചത്.
ഇത് കൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റിക്കാർഡ് ഫോറം എന്ന അന്താരാഷ്ട്ര റിക്കാർഡ് സംഘടനയെ അറിയിക്കുകയും
വീഡിയോയും ഫോട്ടോകളും മറ്റ് അനുബന്ധ രേഖകളും
അവരുടെ വിശദമായ പരിശോധനക്ക് വിധേയമാക്കി. തുടർന്ന് ഒരാൾ തനിയെ എഴുതിയ ഏറ്റവും നീളമുള്ള കത്ത് എന്ന കാററഗറിയിൽ യുആർഎഫ് ലോകറെക്കോർഡ് പട്ടികയിൽ സ്ഥാനം പിടിച്ചതായും അറിയിപ്പ് കൃഷ്ണ പ്രിയക്ക് ലഭിച്ചതും.
പീരുമേട് സ്വദേശിനി സഹോദരന് എഴുതിയ കത്ത് ലോക റിക്കാർഡിലിടം നേടി. പെരുവന്താനം ഗ്രാമപഞ്ചായത്തിലെ എൻ ആർ ജി ഇ എഞ്ചിനിയർ കൃഷ്ണപ്രിയയാണ് ഈ നേട്ടത്തിനുടമയായത്
Advertisements