അപ്രതീക്ഷിതമായ ഒരു മെഡിക്കല്‍ ആവശ്യമായാലും മറ്റെന്തെങ്കിലും അടിയന്തര ആവശ്യമാണെങ്കിലും ഉടനടിയുള്ള പണത്തിന്‍റെ ആവശ്യം വലിയൊരു വെല്ലുവിളിയാണ്.ഇതിനുള്ള പ്രധാനപ്പെട്ട ഒരു പോംവഴിയാണ് പേഴ്സണല്‍ ലോണുകള്‍. സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിന് പേഴ്സണല്‍ ലോണ്‍ ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കാം.പെട്ടെന്ന് ലഭിക്കും എന്നുള്ളതാണ് പേഴ്സണല്‍ ലോണുകളുടെ പ്രധാന പ്രത്യേകത. ബിസിനസ് വളര്‍ച്ചയ്ക്ക് വേണ്ടി നിക്ഷേപം നടത്താനും അപ്രതീക്ഷിത ചെലവുകള്‍ പരിഹരിക്കാനും ഈ വായ്പ സഹായകരമാണ്. തിരിച്ചടവ് നിബന്ധനകള്‍ ചെറുതാണെന്നതും പേഴ്സണല്‍ ലോണുകളുടെ നേട്ടമാണ്.വ്യക്തിഗത വായ്പകളുടെ പ്രത്യേകതകള്‍കൊളാറ്ററല്‍ ആവശ്യമില്ല: ഒരു ലോണ്‍ ലഭിക്കുന്നതിന്, ആസ്തികളൊന്നും പണയം വെക്കേണ്ടതില്ല.വായ്പ പെട്ടെന്ന് ലഭിക്കും: ബിസിനസ് ലോണുകളെ അപേക്ഷിച്ച് നടപടിക്രമങ്ങള്‍ ലളിതമാണ്ക്രെഡിറ്റ് സ്കോറുകളെ ആശ്രയിക്കുന്നു:
ഒരു നല്ല ക്രെഡിറ്റ് സ്കോര്‍ ഉണ്ടെങ്കില്‍ വായ്പ ലഭിക്കുംബിസിനസ്സിനായി ഒരു പേഴ്സണല്‍ ലോണിന് എങ്ങനെ അപേക്ഷിക്കാം?ആവശ്യകത വിലയിരുത്തുക: വായ്പ യഥാര്‍ത്ഥത്തില്‍ എത്രമാത്രം ആവശ്യമുണ്ടെന്നും അത് കമ്ബനിയെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് എങ്ങനെ സഹായിക്കുമെന്നും പരിശോധിക്കുകവായ്പ ലഭിക്കുന്നതിനുള്ള യോഗ്യത: നിങ്ങളുടെ വരുമാനവും ക്രെഡിറ്റ് സ്കോറും പരിശോധിക്കുക.വായ്പാ ഓഫറുകള്‍ താരതമ്യം ചെയ്യുക: വിവിധ ബാങ്കുകളുടെ പലിശ നിരക്കുകള്‍, നിബന്ധനകള്‍, ആനുകൂല്യങ്ങള്‍ എന്നിവ താരതമ്യം ചെയ്ത് മാത്രം വായ്പ സ്വീകരിക്കുകരേഖകള്‍ ശേഖരിക്കുക: ബാങ്ക് സ്റ്റേറ്റ്മെന്‍റുകള്‍, ടാക്സ് റിട്ടേണുകള്‍, വരുമാനത്തിന്‍റെ തെളിവ് എന്നിവ പോലുള്ള ആവശ്യമായ എല്ലാ രേഖകളും അപേക്ഷയ്ക്കായി തയ്യാറാക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷം ഓണ്‍ലൈനായോ നേരിട്ടോ അപേക്ഷ നല്‍കാംഅതേ സമയം ഒരു പേഴ്സണല്‍ ലോണിന് അപേക്ഷിക്കുന്നതിന് മുമ്ബ്, വായ്പയെടുക്കുന്നവര്‍ പലിശനിരക്ക് പോലുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം. സാധാരണയായി പ്രതിവര്‍ഷം 9.99% മുതല്‍ 44% വരെ ഉയര്‍ന്നതാണ് ഇതിനുള്ള പലിശ ചെലവ്. തിരിച്ചടവ് നിബന്ധനകള്‍, വായ്പ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകള്‍ എന്നിവയും അറിഞ്ഞിരിക്കണം.