ഗൊരഖ്പൂർ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. ഗോരഖ്പൂർ ക്യാംപ് ഓഫീസിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ മോത്തി ലാൽ ആണ് മരിച്ചത്. ബസ്തിയിൽ വച്ച് ഇദ്ദേഹം സഞ്ചരിച്ചിരുന്നു കാർ മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനത്തിൽ ഉണ്ടായിരുന്ന മോത്തിലാലിൻറെ ഭാര്യ ഗുരതര പരിക്കുകളോടെ ഗോരഖ്പൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പേഴ്സണൽ സ്റ്റാഫിൻറെ മരണത്തിൽ യോഗി ആദിത്യനാഥ് ദുഖം രേഖപ്പെടുത്തി.
Advertisements
ഗൊരഖ്പൂരിലെ യോഗിയുടെ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു മോത്തിലാലിന്റെ പ്രവർത്തനം. യോഗിയുടെ അസാന്നിധ്യത്തിൽ മണ്ഡലത്തിലുള്ളവരുടെ പരാതികൾ കൈകാര്യം ചെയ്തിരുന്നത്് മോത്തിലാലായിരുന്നു.