വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന്റെ ഭാഗമായി മേയ് 1 മുതൽ 12 വരെ നടത്തപ്പെടുന്ന “മണർകാട് കാർണിവൽ 2024″ആരംഭിച്ചു

മണർകാട് : ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന്റെ ഭാഗമായി മേയ് 1 മുതൽ 12 വരെ നടത്തപ്പെടുന്ന “മണർകാട് കാർണിവൽ 2024” ബഹു. പുതുപ്പള്ളി എം.എൽ.എ അഡ്വ. ചാണ്ടി ഉമ്മൻ നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു.കത്തീഡ്രൽ സഹ വികാരിയും, പ്രോഗ്രാം കോർഡിനേറ്ററുമായ വെരി. റവ.കുര്യാക്കോസ് കിഴക്കേടത്ത് കോർ എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മണർകാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു കെ.സി, ജില്ല പഞ്ചായത്ത് മെമ്പർ ശ്രീ. റെജി എം ഫിലിപ്പോസ്, പഞ്ചായത്ത്‌ മെമ്പർ ശ്രീ. തോമസ് കെ.ഫിലിപ്പ്, ഷെഫ് നളൻ , ട്രസ്റ്റിമാരായ പി എ ഏബ്രഹാം, വർഗീസ് ഐപ്പ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. കത്തീഡ്രൽ ട്രസ്റ്റി ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് സ്വാഗതവും, കത്തീഡ്രൽ സെക്രട്ടറി വി.ജെ.ജേക്കബ് കൃതജ്ഞതയും പറഞ്ഞു. സമ്മേളനത്തിന് ശേഷം ഗൗതം പ്രസാദ് ലൈവ് ബാൻഡ് – മ്യൂസിക്കൽ നൈറ്റ് ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles