എരുമേലി : പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചാത്തൻതറ സ്വദേശിനി കരിങ്ങാമാവില്‍ അരവിന്ദിന്‍റെ ഭാര്യ ടെസി (29) ആണ് മരിച്ചത്. ഉച്ച കഴിഞ്ഞാണ് യുവതി വെള്ളച്ചാട്ടത്തില്‍ ചാടിയത്. ഫയര്‍ ഫോഴ്സിന്‍റെ സ്കൂബ ടീമും റാപ്പിഡ് റെസ്പോണ്‍സ് ടീമും സംയുക്തമായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മരിച്ചത് ചാത്തൻതറ സ്വദേശിനി
