കോട്ടയം: പെരുവയിൽ റോഡരികിൽ പാർക്ക് ചെയ്ത ശേഷം പണിയ്ക്കിറങ്ങിയ യുവാവിന്റെ യമഹ ബൈക്ക് മോഷണം പോയി. പെരുവ പാലയ്ക്കപ്രായിൽ മോനായിയുടെ ബൈക്കാണ് മോഷണം പോയത്. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള KL 36 D 2996 നമ്പർ യമഹ റേ സ്കൂട്ടറാണ് മോഷണം പോയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. പെരുവ കുറുവേലി പാടത്തിന് സമീപം സ്കൂട്ടർ വച്ച ശേഷം മോനായി പാടത്ത് ജോലികൾക്കായി ഇറങ്ങിയതായിരുന്നു. ഇതിനു ശേഷം ഉച്ചയോടെ തിരികെ എത്തിയപ്പോഴാണ് സ്കൂട്ടർ കാണാനില്ലെന്നു കണ്ടെത്തിയത്. തുടർന്നു ഇദ്ദേഹവും സുഹൃത്തുക്കളും പ്രദേശത്ത് നിരീക്ഷണം നടത്തിയെങ്കിലും സ്കൂട്ടർ കണ്ടെത്താനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു, വെള്ളൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സ്കൂട്ടർ കൊണ്ടു പോയ ആളെ കണ്ടെത്തുന്നതിനായി സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് വെള്ളൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂട്ടറിനെപ്പറ്റി വിവരം ലഭിക്കുന്നവർ ഫോൺ – മോനായി – 9961225596, 9446758141.