പാചകവാതക വില വർദ്ധനവിനെതിരെ മഹിള കോൺഗ്രസ് പ്രതിഷേധം ; കോട്ടാങ്ങൽ മണ്ഡലം കമ്മറ്റി അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

മല്ലപ്പള്ളി : പാചകവാതക വില വർദ്ധനവിനെതിരെ മഹിള കോൺഗ്രസ് കോട്ടാങ്ങൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചുങ്കപ്പാറ ടൗണിൽ അടുപ്പ് കൂട്ടി സമരം നടത്തി പ്രതിഷേധിച്ചു. മഹിള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജെസ്സി അലക്സ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലീലാമ്മ ജെയിംസ് അധ്യക്ഷത വഹിച്ചു.

Advertisements

ഡി സി സി ജനറൽ സെക്രട്ടറി ജി.സതീഷ് ബാബു, എം കെ എം ഹനീഫ, ഒ എൻ സോമശേഖരപ്പണിക്കർ, സാബു മരുതേൻ കുന്നേൽ, ബി സുരേഷ് കുമാർ, ഓമന സുനിൽ ,ഷാഹിദ ബീവി, തേജസ് കുമ്പിളുവേലിൽ, നിഷാന ഷാഫി, സുജ മാത്യൂ , കൊച്ചു മോൻ വടക്കേൽ, നിഷാദ് മഠത്തും മുറി, ഷംസുദ്ദീൻ, ജയൻ മാമ്പറ്റ , എ ജെ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles