ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വർധിച്ചു. പെട്രോളിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരം നഗരത്തിൽ ഡീസൽ വില നൂറ് കടന്നു.
തിരുവനന്തപുരത്ത് ഡീസലിന് 100.21 രൂപയും പെട്രോളിന് 106.38 രൂപയുമായി. കൊച്ചിയിൽ ഡീസൽ ലീറ്ററിന് 98.39 രൂപയും പെട്രോൾ ലീറ്ററിന് 104.75 രൂപയുമാണ് വില.കോഴിക്കോട് ഡീസലിന് 98.54 രൂപയും പെട്രോളിന് 104.92 രൂപയുമാണ് ഇന്നത്തെ വില.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും കഴിഞ്ഞ ദിവസം ഡീസലിന് നൂറു രൂപ കടന്നിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഒരു ലിറ്റർ ഡീസലിന് 4.93 രൂപയും പെട്രോളിന് 3.29 രൂപയുമാണ് വർധിച്ചത്. 2020 മാർച്ചിന് ശേഷം ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 33 രൂപ വീതം വർധിച്ചു. കേരളത്തിൽ പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്പോൾ കിലോമീറ്ററുകൾ മാത്രം അപ്പുറത്തുള്ള തമിഴ്നാട്ടിൽ പെട്രോളിന് മൂന്നു രൂപയിലധികം കുറവാണുള്ളത്.