ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മുണ്ടക്കയം, ഇടുക്കി ജില്ലയിലെ കൊക്കയാർ പ്രദേശങ്ങളിലെ പ്രകൃതിദുരന്തത്തിന് ഇരയായ 10 കുടുംബങ്ങൾക്ക് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ പ്രഖ്യാപിച്ച ദക്ഷിണ ഭവന പദ്ധതിയിലെ 8, 9 വീടുകളുടെ ശിലാസ്ഥാപനം ഈരാറ്റുപേട്ടയിൽ മുൻ ഹജ്ജ് കമ്മിറ്റി ചെയർമാനും ജംഇയ്യത്ത് ജനറൽ സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവ്വഹിച്ചു. തെക്കേക്കര മുഹി യദ്ദീൻ ജുമാ മസ്ജിദ് നൽകിയ ഏഴ് സെൻ്റ് സ്ഥലത്താണ് ഭവനങ്ങൾ നിർമ്മിക്കുന്നത്.ഈരാറ്റുപേട്ട നൈനാർ മസ്ജിദ്, പുത്തൻപള്ളി, മുഹി യദ്ദീൻ പള്ളി സംയുക്ത ജമാഅത്ത് കമ്മിറ്റിയും ജംഇയ്യത്തുൽ ഉലമാ ഭവന നിർമ്മാണ സമിതിയും ചേർന്ന് 20 ലക്ഷം രൂപാ ഇതിനായി ചെലവഴിക്കുമെന്ന് സമിതി രക്ഷാധികാരിയും മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ മുഹമ്മദ് സക്കീർ ആമുഖപ്രസംഗത്തിൽ പറഞ്ഞു.
മുഹി യിദ്ദീൻ ജമാ അത്ത് പ്രസിഡൻറ് പി.എസ്.ഷഫീക്ക് അധ്യക്ഷത വഹിച്ചു.10 ഭവനങ്ങൾക്കായി ഒരു കോടിയിൽപരം രൂപാ ചിലവ് വരും. ഉദാരമതികളായ ജനങ്ങളുടെ വലിയ സഹകരണമാണ് ലഭ്യമായിട്ടുള്ളതെന്ന് തൊടിയൂർ മുഹമ്മദ് മൗലവി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്നു നടന്ന
ശിലാസ്ഥാപനച്ചടങ്ങിൽ ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന നേതാക്കളായ സി.എ.മൂസാ മൗലവി, എം.എം.ബാവാ മൗലവി, പാങ്ങോട് ഖമറുദ്ദീൻ മൗലവി, അബ്ദുൽ മജീദ് മൗലവി, ഇ എ.നാസർ മൗലവി വി.എം.അബ്ദുള്ളാ മൗലവി, ഹസ്സൻ ബസ്വരി മൗലവി, സുലൈമാൻ മൗലവി, മീരാൻ മൗലവി ‘, ഷംസുദ്ദീൻ മന്നാനി., സുലൈമാൻ ദാരിമി, ഇമാം മുഹമ്മദ് ഇസ്മായിൽ മൗലവി, ഇമാം സുബൈർ മൗലവി, നൗഫൽ ബാഖവി, അബ്ദുൽ സലാം മൗലവി, അഡ്വ.കെ.പി.മുഹമ്മദ്, അബ് ദുൽ വഹാബ് പേരകത്തുശ്ശേരി , എ.ജെ അനസ്, അഫ് സർ പുള്ളോലിൽ, സലീം കിണറ്റിൻ മൂട്ടിൽ കെ.ഇ പരീത് ,വി.പി.മജീദ് തുടങ്ങിയവർ സംസാരിച്ചു.