കോൺഗ്രസ് സർക്കാരും ഇന്ധന വിലയിൽ ഇളവ് നൽകി : പഞ്ചാബില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

ജലന്ധർ : പഞ്ചാബില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന്‍റെ മൂല്യവര്‍ദ്ധിത നികുതി 10 രൂപ കുറച്ചു.ഡീസലിന് അഞ്ചുരൂപയും കുറച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്.

Advertisements

എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ കേന്ദ്ര ആഹ്വാനം അനുസരിച്ച്‌ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറിച്ചിരുന്നു. എന്‍ഡിഎ ഭരണത്തിലുള്ള ബിഹാറും പുതുച്ചേരിയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും തീരുമാനം പിന്തുടര്‍ന്നു. 18 സംസ്ഥാനങ്ങളും ആറ് കേന്ദ്രഭരണ പ്രദേശങ്ങളും വില കുറച്ചു. യുപിയും ഹരിയാനയും കേന്ദ്ര നികുതി കൂടി ഉള്‍പ്പെടുത്തി 12 രൂപ കുറച്ചെന്നും കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്‍ഡിഎ ഇതര സംസ്ഥാനങ്ങളില്‍ പഞ്ചാബിന് പുറമേ ഒഡീഷ മാത്രമാണ് മൂല്യവര്‍ധിത നികുതി കുറക്കാന്‍ തയ്യാറായിട്ടുള്ളു. ബിജെപിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി നികുതി കുറയ്ക്കേണ്ടന്ന നിലപാടിലാണ് പൊതുവേ പ്രതിപക്ഷ പാര്‍ട്ടികളുടേത്. 18 മാസത്തിനിടെ മാത്രം 35 രൂപയുടെ വ‍ര്‍ധന പെട്രോളിനും ഡീസിലിന് 26 രൂപയുടെ വര്‍ധനയും ഉണ്ടായിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അ‍ഞ്ച് രൂപയുടെയും പത്ത് രൂപയുടെയും മാത്രം ഇളവ് ഒട്ടും ആശ്വാസകരമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍.

Hot Topics

Related Articles