പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക;ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്വല ജില്ലാ മാർച്ചും ധർണ്ണയും

കൊച്ചി : പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക നിർവ്വചിക്കപ്പെട്ട ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, ഫെഡറലിസം സംരക്ഷിക്കുക,ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,സർവ്വകലാശാലകളുടെ ജനാധിപത്യ അവകാശം സംരക്ഷിക്കുക, വിലക്കയറ്റം തടയുക, വർഗ്ഗീയതയെ ചെറുക്കുക,കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക  എന്നീ മുദ്രാവാക്യങ്ങളുയർത്തി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ഉജ്വല ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

Advertisements

ഹൈക്കോടതി കവലയിൽ നിന്നുമാരംഭിച്ച് ബോട്ട്ജെട്ടി ബി എസ് എൻ എൽ ഓഫീസിനു മുന്നിൽ സമാപിച്ച റാലിക്ക് ശേഷം നടന്ന ധർണ്ണ കേരള എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ സംസ്ഥാന കമ്മിറ്റി അംഗം എൽ മാഗി അഭിവാദ്യം ചെയ്ത് സംസാരിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ ഏലിയാസ് മാത്യു അദ്ധ്യക്ഷത വഹിച്ച ധർണ്ണാ സമരത്തിന് കൺവീനർ ജോഷി പോൾ സ്വാഗതവും കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡയന്യൂസ് തോമസ് നന്ദിയും പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, എ കെ ജി സി ടി സംസ്ഥാന വൈ:പ്രസിഡന്റ് സന്തോഷ് ടി വർഗ്ഗീസ്,സംസ്ഥാന സെക്രട്ടറി കെ.ജി.മുരളി,കെ ജി എൻ എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ്,കേരള എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ, സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു, കെ എം സി എസ് യു സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ.സാജൻ,പി.എസ്.സി. എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബോബി നാഥ്, എംപ്ലോയീസ് ടീച്ചേഴ്സ് സെന്റർ ജില്ലാ പ്രസിഡന്റ് ബിനു ചന്ദ്രശേഖർ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.