എന്നാൽ നീ തുണിയില്ലാതെ സെക്രട്ടറിയേറ്റിൽ നടക്ക്; ചർച്ചയ്‌ക്കെത്തിയ പി.ജി ഡോക്ടർമാരുടെ നേതാവിനെ അപമാനിച്ച് ഐ.എ.എസ് ഓഫിസറുടെ ഡ്രൈവർ

തിരുവനനന്തപുരം: ചർച്ചയ്‌ക്കെത്തിയ പി ജി വിദ്യാർത്ഥി നേതാവിന് സെക്രട്ടേറിയേറ്റിൽ വച്ച് അധിക്ഷേപം. കെ.എം.പി.ജി.എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശം നടത്തിയെന്ന് അജിത്ര പറഞ്ഞു.

Advertisements

ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ആശ തോമസ് ചർച്ചയ്ക്ക് വിളിച്ചത് പ്രകാരമാണ് പി ജി ഡോക്ടർമാരുടെ പ്രതിനിധികൾ ചർച്ചയ്ക്കായി സെക്രട്ടേറിയേറ്റിൽ എത്തിയത്. ചർച്ച വൈകിയതിനാൽ പുറത്തെ കസേരയിൽ അജിത്ര അക്കമുള്ളവർ ഇരുന്നു. അപ്പേഴാണ് സെക്രട്ടേറിയേറ്റ് ജീവനക്കാരിൽ ഒരാൾ എത്തി അധിക്ഷേപിച്ചത്. സ്ത്രീകൾ കസേരയിൽ കാല് ഉയർത്തി ഇരിക്കാൻ പാടിലെന്ന് പറഞ്ഞായിരുന്ന ഉദ്യോഗസ്ഥന്റെ അധിക്ഷേപം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്ത്രീകൾ പിന്നെ എങ്ങനെ ഇരിക്കണമെന്ന മറു ചോദ്യത്തിന്, വസ്ത്രമില്ലാതെ ഇരിക്കാനായിരുന്നു മറുപടി പറഞ്ഞതെന്ന് കെ.എം.പി.ജി.എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ അജിത്ര പറഞ്ഞു. ഇതേ തുടർന്ന് കെ.എം.പി.ജി.എ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡോക്ടർ അജിത്ര സെക്രട്ടേറിയേറ്റ് സൗത്ത് ബ്ലോക്കിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥന്റെ ഡ്രൈവറാണ് അധിക്ഷേപ പരാമർശം നടത്തിയത് എന്നാണ് വിവരം.കണ്ടോൻമെന്റ് വനിത പൊലീസ് സ്റ്റേഷനിൽ പിജി ഡോക്ടർമാർ പരാതി നൽകി.

Hot Topics

Related Articles