ഫോട്ടോ ഗ്രാഫർമാരുടെ കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്യാൻ ഹാക്കർമാർ ! സേവ് ദി ഡേറ്റ് അടക്കം ഫോട്ടോകൾ പുറത്തായാൽ തീർന്നു; ഹാക്ക് ചെയ്യുക ബിറ്റ് കോയിൻ ആവശ്യപ്പെട്ട്

തിരുവനന്തപുരം : ഫോട്ടോഗ്രാഫർമാരുടേയും വീഡിയോ എഡിറ്റർമാരുടേയും കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഡാറ്റ ഹാക്കർമാർ കൈവശപെടുത്താനുള്ള സാദ്ധ്യതകൾ ഉള്ളത് ശ്രദ്ധിക്കണമെന്ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തിരികെലഭിക്കണമെങ്കിൽ അവർ പണം ആവശ്യപ്പെടുകയാണ് തട്ടിപ്പുകാരുടെ രീതി. ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപിക്കാനും ആവശ്യപ്പെടും. കൂടുതലും വിദേശരാജ്യങ്ങളിലിരുന്നാണ് തട്ടിപ്പുകാർ ഇത് നടത്തുന്നത്.

Advertisements

ഫോട്ടോഗ്രാഫർമാരുടെ കമ്പ്യൂട്ടറിൽ സൂക്ഷിച്ചുവെച്ചിട്ടുള്ള വിവാഹ ഫോട്ടോകൾ ഉൾപ്പെടെയുള്ള അതീവ പ്രാധാന്യമുള്ള ഡാറ്റ നഷ്ടപ്പെടുന്നതോടെ ഇതിന് ഇരയാകുന്നവർ ആകെ പരിഭ്രാന്തിയിലാകുന്നു. ഡാറ്റ തിരികെ ലഭിക്കുന്നതിനുവേണ്ടി സൈബർ ക്രിമിനലുകൾ മോചനദ്രവ്യം ആവശ്യപ്പെടുന്നു. കസ്റ്റമേഴ്സിന് കൃത്യസമയത്ത് ഫോട്ടോ ആൽബം നൽകുന്നതിന് മാത്രമല്ല, അവരുടെ ഫോട്ടോകൾ/ വിഡിയോകൾ പുറത്തു പോകാതിരിക്കാൻ ഗത്യന്തരമില്ലാതെ അവർ ആവശ്യപ്പെട്ട പണം നൽകുവാൻ നിർബന്ധിതമാകുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശ്വാസ്യതയില്ലാത്ത ലിങ്കുകളിൽ ക്ളിക്കുചെയ്യുമ്പോഴോ, അനധികൃതമായ (ക്രാക്ക്ഡ് വേർഷൻ) സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറുന്ന റാൻസംവെയറുകൾ കമ്പ്യൂട്ടറിൽ സേവ് ചെയ്തിരിക്കുന്ന ഡാറ്റകളിലേക്ക് പ്രവേശിച്ച് അതിനെ എൻക്രിപ്റ്റ് ചെയ്യുന്നു. . ഇത്തരം റാൻസംവെയർ എൻക്രിപ്ഷൻ വഴി കമ്പ്യൂട്ടറിൽ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ മുഴുവനായി തട്ടിപ്പുകാർ കൈവശപെടുത്തുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിൽ പിന്നീട് ഒന്നും നമുക്ക് കാണാനാകുകയില്ല.

ശ്രദ്ധിക്കുക.

അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക.

ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകുന്ന പെർമിഷനുകളിൽ അടങ്ങിയിരിക്കുന്ന റിസ്ക് നല്ലതുപോലെ മനസ്സിലാക്കുക.

അതീവ പ്രാധാന്യമുള്ള ഡാറ്റ സൂക്ഷിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിൽ എനിഡെസ്ക്, ടീംവ്യൂവർ പോലുള്ള വിദൂര നിയന്ത്രണ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യരുത്. കമ്പ്യൂട്ടറിൽ റിമോട്ട് ഡെസ്ക്ടോപ്പ് സ്ഥിരമായി ഓണാക്കി വയ്ക്കരുത്,

കമ്പ്യൂട്ടറിന്റെ പാസ് വേഡുകൾ ടെക്സ്റ്റ് രൂപത്തിൽ കമ്പ്യൂട്ടറിൽ ഫയലിൽ സൂക്ഷിക്കാതിരിക്കുക.

ഓപ്പറേറ്റിങ്ങ് സിസ്റ്റം കൃത്യമായി അപ്ഡേറ്റ് ചെയ്യുക.

സുരക്ഷിതമായ ആന്റി വൈറസ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുക.

Hot Topics

Related Articles