കോട്ടയം : ഓണത്തിന്റെ നിറം കെടുത്താൻ കഞ്ഞി കുടി മുട്ടിക്കുന്ന പിണറായി സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ സ്ത്രീ ശക്തി മഹിളാ മോർച്ചകോട്ടയം ജില്ലയുടെ നേതൃത്വത്തിൽ പുതുപ്പള്ളി സപ്ലൈകോ യുടെ മുന്നിൽ പ്രധിഷേധ പ്രകടനം നടത്തി. മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് ശാന്തി മുരളി അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന വക്താവും കോട്ടയം ജില്ലാ സഹപ്രഭാരിയും ആയ അഡ്വ ടിപി സിന്ധു മോൾ മുഖ്യ പ്രഭാഷണം നടത്തി. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മാരായ ജ്യോതി ബിനു, വിദ്യ സുദീപ്, ബിജെപി ജില്ലാ സെക്രട്ടറി ലേഖ അശോക്, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മഞ്ജു നാരായണൻ എന്നിവർ സംസാരിച്ചു.