കളമശ്ശേരി സ്ഫോടന പരമ്പര: സർവ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കളമശ്ശേരിയിലുണ്ടായ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സർവ്വകക്ഷി യോഗം വിളിച്ചു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷി യോഗം ചേരുക. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോ​ഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

രാവിലെ നടന്ന സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു. മൂന്നു പേരുടെ നില ​ഗുരുതരമാണ്. മറ്റു പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. വിവരങ്ങൾ കിട്ടിയാൽ മാത്രമേ ആക്രമണത്തെ കുറിച്ച് പറയാനാവൂ. ഗൗരവമായി എടുത്തു കൊണ്ട് കാര്യങ്ങൾ മുന്നോട്ട് നീക്കുന്നു. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്റെ ഭാഗമയി ലഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദില്ലിയിൽ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കാനായി പോയ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമങ്ങളെ കണ്ടേക്കും. 

Hot Topics

Related Articles