ഔദ്യോഗിക വാട്‌സ്അപ്പ് ഗ്രൂപ്പിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ സന്ദേശം; സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന തരം പോസ്റ്റ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിന് സെക്രട്ടറിയേറ്റ് ജീവനക്കാരന് സസ്പെൻഷൻ. പൊതുഭരണ വകുപ്പിലെ അറ്റന്റന്റായ മണിക്കുട്ടൻ.എയ്ക്കാണ് സസ്പെൻഷൻ.

Advertisements

സെക്രട്ടറിയേറ്റിലെ അറ്റന്റർമാരുടെ ഗ്രൂപ്പിലാണ് മണിക്കുട്ടൻ പോസ്റ്റിട്ടത്. ഇതിനെതിരെ ചില ജീവനക്കാർ പരാതിപ്പെട്ടു. തുടർന്നാണ് അച്ചടക്ക നടപടിയുണ്ടായത്. കൊലപാതക രാഷ്ട്രീയത്തെ വിമർശിക്കുന്ന തരം പോസ്റ്റാണ് മണിക്കുട്ടൻ പങ്കുവച്ചത്. തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ മണിക്കുട്ടനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.

Hot Topics

Related Articles