വടകര :കേന്ദ്ര സർക്കരിനെതിരേ സമരം ചെയ്യാൻ പോകുന്ന പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും ചെലവ് എകെജി സെന്‍റർ വഹിക്കണമെന്ന് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.കേരളത്തിന് ലഭിച്ച കേന്ദ്ര ഫണ്ടിന്‍റെ കണക്ക് സർക്കാർ പറയുന്നില്ല. കേന്ദ്രം അനുവദിച്ച റവന്യു ഡെഫിസിറ്റി ഗ്രാന്‍റിനെകുറിച്ചോ ജിഎസ്ടി നഷ്ടപരിഹാരത്തെ കുറിച്ചോ ഒരു കണക്കും ഇല്ല. കേരളത്തിനാണ് ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചത്.
നിയമസഭയില്‍ വ്യാജ പ്രചരണങ്ങളാണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡല്‍ഹിയില്‍ നടത്താൻ ഇരിക്കുന്ന സമരം ജനങ്ങളോടുള്ള വഞ്ചനയാണ്. 25,000 കോടി സംസ്ഥാനം നികുതി പിരിച്ചെടുക്കാൻ ഉണ്ട് എന്ന് സിഎജി റിപ്പോർട്ട് പുറത്ത് വന്നു. നികുതി പിരിക്കുന്നതില്‍ സർക്കാർ പരാജയപ്പെട്ടു. ഇത് കേന്ദ്ര സർക്കാരിന്‍റെ മേല്‍ കെട്ടി വയ്ക്കാനാണ് നീക്കം എന്നും സുരേന്ദ്രൻ വ്യക്തമാക്കി.