തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം തന്റെ കാറിനെ മനഃപൂര്‍വ്വം ഇടിച്ചുതെറിപ്പിച്ചെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും നടൻ പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോഴായിരുന്നുസംഭവം.പന്തളത്തിനടുത്തെത്തിയപ്പോഴാണ് സംഭവമെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
‘പൊലീസ് വാഹനം വരുമ്പോള്‍ സ്ഥലം ഉണ്ടെങ്കിലേ മാറ്റികൊടുക്കാന്‍ പറ്റൂ. വണ്ടി തൂക്കി മാറ്റാന്‍ കഴിയില്ലല്ലോ. കുറച്ച് മുന്നോട്ട് പോയി ഒതുങ്ങി കൊടുക്കാം എന്ന് കരുതുമ്പോഴേക്ക് വണ്ടി വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാരണം, കാറിനകത്തെ ബിജെപി കൊടി കണ്ട് അസഹിഷ്ണുതയാണ്.’ കൃഷ്ണകുമാര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവര്‍ ചീത്ത വിളിക്കുമ്പോള്‍ തിരിച്ച് വിളിക്കാന്‍ അറിയാഞ്ഞിട്ടല്ല, പേടിയുമില്ല. യൂണിഫോമിലുള്ളവരോട് അപമര്യാദയായി പെരുമാറരുതെന്ന് സര്‍വ്വീസിലുണ്ടായിരുന്ന അച്ഛന് പറഞ്ഞിട്ടുണ്ട്. പൊലീസ് ഫോഴ്സിന് തന്നെ ചീത്തപ്പേരുണ്ടാക്കുന്ന, ഇത്തരം കാക്കിക്കുള്ളിലെ കാപാലികന്മാരുണ്ട്. ഗുണ്ടകളാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി എതിര്‍ക്കാം. പക്ഷേ ഇത്തരം ഗുണ്ടാ പ്രവര്‍ത്തികളും അപായപ്പെടുത്താന്‍ ശ്രമിക്കുന്ന പരിപാടികളും ഒരിക്കലും നിലനില്‍ക്കില്ല. ഇത് പാര്‍ട്ടികളുടെ തന്നെ അന്ത്യം കുറിക്കാന്‍ പോകുന്ന നടപടികളുടെ തുടക്കമാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.