മലപ്പുറം : പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തവര്‍ രാജി വെക്കണമെന്ന് സുപ്രീംകോടതി മുൻ ജഡ്ജി മാര്‍ക്കണ്ഡേയ കഠ്ജു. മലപ്പുറം നിയോജക മണ്ഡലത്തില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയില്‍ 10-ാം ക്ലാസ് വിജയിച്ചവരുടെയും പ്ലസ് വണ്‍ സീറ്റിന്റേയും എണ്ണത്തില്‍ വലിയ അന്തരമുണ്ട്. ഇതെന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ സി.പി.എമ്മിന്റെയും ലീഗിന്റെയും ജനപ്രതിനിധികള്‍ ഉണ്ടല്ലോ. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ എന്തുചെയ്യുകയാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിച്ചുകൂടെ? ഈയൊരു പ്രശ്നംപോലും പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് വീട്ടില്‍ പോകുന്നതാണ് നല്ലത് -നിയമസഭ സ്പീക്കറെയും പി. ഉബൈദുല്ല എം.എല്‍.എയെയും മുന്നിലിരുത്തി കഠ്ജു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികളുടെ ജീവിതം വെച്ച് കളിക്കരുത്. ഭാവിയില്‍ ഡോക്ടറും എൻജിനീയറും ശാസ്ത്രജ്ഞരുമെല്ലാം ആവാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ ഭാവി തകര്‍ത്തിട്ട് പദവികളില്‍ ഇരുന്നിട്ട് എന്ത് കാര്യം. സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിലൂടെ വലിയ കുറ്റകൃത്യമാണ് കുട്ടികളോട് ചെയ്യുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ സ്പീക്കറോട് താൻ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ ഇനിയും തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ താൻ നിങ്ങള്‍ക്കെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും മാര്‍ക്കണ്ഡേയ കഠ്ജു കൂട്ടിച്ചേര്‍ത്തു.