തിരുവനന്തപുരം: സംസ്ഥാനത്ത് 9, പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ 15 ന് തന്നെ ആരംഭിക്കും. എട്ടാം തരത്തിലേക്കുള്ള അദ്ധ്യയനവും പതിനഞ്ചിന് തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍, ഇത് തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വ്വേ 12ന് നടക്കുന്നത് കണക്കിലെടുത്താണ് ക്ലാസുകള്‍ നേരത്തെ ആരംഭിക്കുന്നത്. 3,5,8 ക്ലാസുകളിലെ സര്‍വ്വേയാണ് നേരത്തെ നടക്കുന്നത്.
അതേസമയം, പ്ലസ് വണ്‍ വര്‍ദ്ധിപ്പിച്ച സീറ്റിലേക്ക് സ്‌കൂള്‍ , കോമ്പിനേഷന്‍ മാറ്റത്തിന് 5,6 തീയതികളിലായി അപേക്ഷിക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഒന്‍പതിന് പ്രസിദ്ധീകരിക്കും.ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് ഒന്‍പതിന് പ്രസിദ്ധീകരിക്കും. ട്രാന്‍സ്ഫര്‍ അഡ്മിഷന്‍ 9,10 തീയതികളില്‍ പൂര്‍ത്തീകരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രവേശനം നേടാന്‍ ശേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ച് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബര്‍ 17 ന് വിജ്ഞാപനം ചെയ്യും. അപേക്ഷകള്‍ നവംബര്‍ 19 വരെ സ്വീകരിച്ച് പ്രവേശനം 22,23,24 തിയ്യതികളിലായി പൂര്‍ത്തീകരിക്കും. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പ്രവേശനം ഉറപ്പിക്കാന്‍ സീറ്റ് വര്‍ധന അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. നവംബര്‍ 15നാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്.