തിരുവനന്തപുരം: 2021 ഒക്ടോബര്‍ 18-ാം തീയതി നടത്തേണ്ടിയിരുന്നതും മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ മാറ്റി വച്ചതുമായ ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷകള്‍ ഈമാസം 26 ന് (ചൊവ്വാഴ്ച) നടത്തും. സമയത്തില്‍ മാറ്റമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും പിന്‍വലിച്ചു. ചെറുതോണി അണക്കെട്ടില്‍ ചൊവ്വാഴ്ച ഷട്ടര്‍ തുറക്കുമ്പോള്‍ 2398.08 അടിയായിരുന്ന ജലനിരപ്പ് ഇന്നലെ രാത്രി പത്തിന് 2398.30 അടിയായി വര്‍ധിച്ചു. തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. നീരൊഴുക്കു കുറഞ്ഞതോടെ ഡാമിന്റെ രണ്ടു ഷട്ടറുകള്‍ അടച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് വെള്ളിയാഴ്ച യെല്ലോ അലര്‍ട്ട് നിലവിലുള്ളത്.