എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ല; സി.പി.എം നിയമസഭ കക്ഷി യോഗത്തില്‍ പ്ലസ് വണ്‍ സീറ്റിനെ ചൊല്ലി മന്ത്രി ശിവന്‍കുട്ടിക്കും വിമര്‍ശനം

തിരുവനന്തപുരം: സി.പി.എം നിയമസഭ കക്ഷി യോഗത്തില്‍ പ്ലസ് വണ്‍ സീറ്റിനെ ചൊല്ലി മന്ത്രി ശിവന്‍കുട്ടിക്കും വിമര്‍ശനം. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്നാണ് ശിവന്‍കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാനമാകെ ഒരു യൂണിറ്റ് ആയി എടുത്തത് ശരിയായില്ലെന്നും സി.പി.എം എം.എല്‍.എമാര്‍ വ്യക്തമാക്കി. ജില്ലകളില്‍ കൂടുതല്‍ സീറ്റ് അനുവദിക്കണമെന്ന് എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും നിയമസഭാ കക്ഷിയോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Hot Topics

Related Articles