പ്ലസ് വണ്‍ സീറ്റുകളില്‍ കുറവുണ്ട്; സയന്‍സ് ബാച്ചുകള്‍ക്ക് താല്‍കാലിക ബാച്ചുകള്‍ അനുവദിക്കും; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റുകളില്‍ കുറവുണ്ടെന്നും മുഴുവന്‍ എ പ്ലസ് നേടി 5812 പേര്‍ക്ക് ഉദ്ദേശിച്ച വിഷയം കിട്ടിയില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 50 താലൂക്കുകളില്‍ പ്ലസ് വണ്‍ സീറ്റ് കുറവുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

Advertisements

പ്ലസ് വണ്‍ സീറ്റുകള്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ കൂട്ടും. സയന്‍സ് ബാച്ചുകള്‍ക്ക് താല്‍കാലിക ബാച്ചുകള്‍ അനുവദിക്കും. സീറ്റ് കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറവുള്ള ഇടങ്ങളിലേക്ക് മാറ്റും. മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കുമെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി.

Hot Topics

Related Articles