ആലപ്പുഴ: മുട്ടാറില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി. ഇന്നലെ സ്‌കൂള്‍ വിട്ട് മടങ്ങും വഴി ശ്മശാനത്തിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി കുട്ടിയെ ഉപദ്രവിച്ചെന്നാണ് പരാതി. കുട്ടിയും ബന്ധുക്കളും നിലവില്‍ ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലാണുള്ളത്. മുട്ടാര്‍- രാമങ്കരി ഭാഗത്ത് വിശദമായി അന്വേഷണം നടത്തിയശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് രാമങ്കരി പൊലീസ് അറിയിച്ചു. പരാതിയില്‍ കുട്ടിയുടെ മൊഴി എടുത്തു.
തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം തുറന്നത്. ഉച്ച വരെ മാത്രമായിരുന്നു ക്ലാസുണ്ടായിരുന്നത്.ഇതിന് ശേഷം ഉച്ചയ്ക്കു വീട്ടിലേക്ക് പോകുന്ന വഴിയില്‍വച്ച് ഏതാനുംപേര്‍ പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വിദ്യാര്‍ഥിനി പറയുന്നു.ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് ഉള്‍പ്പെടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം തുടങ്ങി.