കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ ജയൻ(52) എന്നയാളെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2013 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനൊടുവിലാണ് ഇയാളെ നാഗർകോവിൽ നിന്നും പിടികൂടുന്നത്. പാലാ ഡി.വൈ.എസ്.പി തോമസ് എ.ജെ, മേലുകാവ് സ്റ്റേഷൻ എസ്.എച്ച്. ഓ രഞ്ജിത്ത് കെ. വിശ്വനാഥ്,എസ്.ഐ മനോജ് കുമാർ, സി.പി.ഓ അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.