പാലായില്‍ നിന്നും ജാഗ്രതാ ന്യൂസ് പ്രത്യേക ലേഖകന്‍
പാലാ: സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെട്ട പാലാ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബംഗാള്‍ സ്വദേശി അറസ്റ്റില്‍. പശ്ചിമബംഗാള്‍ കച്ചിബാര്‍ മത്താബാംഗ്ലയില്‍ മുഷിഗഞ്ചില്‍ ബള്‍ച്ചറാക്കരയില്‍ ഐനുള്‍ ഹക്ക് (20)നെയാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ കെ.പി ടോംസണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിനേഴ് വര്‍ഷമായി പാലായില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോന്ന പ്രതിയെ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രണയദിനത്തിന്റെ പിറ്റേന്നായിരുന്നു കേസിനാസ്പദമായ സംഭംവം. പതിനേഴ് വര്‍ഷമായി പാലായില്‍ സ്ഥിരതാമസക്കാരാണ് പെണ്‍കുട്ടിയും മാതാപിതാക്കളും. പ്രദേശത്തെ സ്വകാര്യ സ്ഥാപനത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലി ചെയ്തിരുന്നത്. പാലായിലെ സ്വകാര്യ വിദ്യാഭ്യസ സ്ഥാപനത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിക്ക് പഠനാവശ്യത്തിനാണ് മാതാപിതാക്കള്‍ മൊബാള്‍ ഫോണ്‍ വാങി നല്‍കിയത്.
ഈ മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചിരുന്ന സേഷ്യസല്‍ മീഡിയ അക്കൗണ്ട് വഴിയാണ് പ്രതി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രണയദിനത്തില്‍ വിവധ സമ്മാനങ്ങള്‍ നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനം ചെയ്ത് പ്രതി പര്ത തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടെയെ വീട്ടില്‍ കാണാനില്ലാതെ വന്നതോടെ മാതാപിതാക്കള്‍ പാലാ ഡിവൈഎസ്പി ഷാജു ജോസിന് പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയും പ്രതിയും കോട്ടയയം റയില്‍വേ സ്റ്റേഷനില്‍ ഉണ്ടെന്ന് കണ്ടെത്തിയ. റയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ കമ്പാര്‍ട്ടമെന്റിനുള്ളളില്‍ നിന്നാണ് പെണ്‍കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തിയത്.
തുടര്‍ന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയ ശേഷം കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.