പോക്സോ കേസില്‍ അഭിഭാഷകന്റെ ജാമ്യം റദ്ദാക്കി. 12 കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കല്‍പ്പറ്റ ബാറിലെ അഭിഭാഷകന് സി.കെ. അരുണ്‍ കുമാറിന്റെ ജാമ്യമാണ് കല്‍പ്പറ്റ പോക്സോ സ്പെഷല്‍ കോടതി റദ്ദാക്കിയത്.
അരുണിന് നേരത്തെ ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യം നല്കിയ ഹൈക്കോടതിയേയും അതിന് അനുകൂല നിലപാട് സ്വീകരിച്ച പ്രോസിക്യൂഷനെയും രൂക്ഷമായി വിമര്‍ശിച്ച സുപ്രീം കോടതി പ്രതിയെ അറസ്റ്റ് ചെയ്യാനും നിര്‍ദ്ദേശിച്ചു. എന്നാല്‍ അതിനിടെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ പ്രതിക്ക് കല്‍പ്പറ്റ പോക്സോ കോടതി റഗുലര്‍ ജാമ്യം അനുവദിച്ചിരുന്നു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം അനുസരിച്ച് ഈ ജാമ്യം കൂടി റദ്ദാക്കണമെന്നും പുനരന്വേഷണം നടത്തണമെന്നും കാണിച്ച് പോലീസ് പോക്സോ കോടതിയില്‍ ഹര്‍ജി നല്കി. ഈ ഹര്‍ജി പരിഗണിച്ചാണ് ഇപ്പോള്‍ പോക്സോ സ്പെഷല്‍ കോടതി അരുണിന്റെ ജാമ്യം റദ്ദാക്കിയത്. പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു.